ന്യൂഡല്‍ഹി: കൊടും ഭീകരന് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം. പാകിസ്താനിലെ ജനങ്ങള്‍ കൊടും ഭീകരനെ രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാകിസ്താന് സമാനമായി കശ്മീരിലെ വിഘടനവാദികളും സമൂഹ മാദ്ധ്യമങ്ങളിലൂടെ ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തുന്ന കാഴ്ചയാണ് കാണാനായത്.
‘നായകന്മാര്ക്ക് മരണമില്ല, കശ്മീരിന്റെ ചെഗുവേര, ഞങ്ങളുടെ പ്രതിനിധിയും രക്തസാക്ഷിയും, സ്വാതന്ത്ര്യസമര നായകന്, ബുര്‍ഹാന്‍ പോയാല്‍ ഇനിയും ആയിരക്കണക്കിന് ബുര്‍ഹാന്‍ വാനിമാര്‍ വരും’ തുടങ്ങിയ പ്രതികരണങ്ങളാണ് പാകിസ്താനില്‍ നിന്നും വിഘടനവാദികളില്‍ നിന്നും ട്വിറ്ററിലൂടെ പുറത്തുവന്നത്. ബുര്‍ഹാന്‍ വാനിക്ക് ഹീറോ പരിവേഷം നല്‍കാനാണ് വിഘടനവാദികളുടേയും മറ്റ് രാജ്യവിരുദ്ധരുടേയും ശ്രമമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Heroes will Never Die.He is indeed a Hero.#BurhanWani pic.twitter.com/CqmqlW80yG
— Ehtisham Siddique (@SH_aM_4) July 8, 2020
അതേസമയം, ബുര്‍ഹാന്‍ തങ്ങളുടെ ഹീറോ അല്ലെന്ന് പാകിസ്താന് മറുപടി നല്കി കശ്മീര്‍ ജനതയും രംഗത്തെത്തി. #BurhanNotMyHero എന്ന ഹാഷ്ടാഗില് വലിയ ക്യാമ്പെയിനാണ് കശ്മീരില്‍ നടക്കുന്നത്. വിഘടനവാദികള്‍ ഭീകരനെ പിന്തുണക്കുമ്പോള്‍ ജമ്മു കശ്മീരിന്റെ ഭൂരിഭാഗം മേഖലകളിലും ബുര്‍ഹാന്‍ വാനിയുടെ കോലവും പാകിസ്താന്റെ കൊടികളും കത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ബുര്‍ഹാന്‍ കശ്മീരിന്റെ ഹീറോ അല്ലെന്നും സ്വന്തം രാജ്യത്തിനെതിരെ തോക്കെടുത്ത വെറുമൊരു ഭീകരന് മാത്രമാണെന്നുമാണ് കശ്മീരി ജനതയുടെ പ്രതികരണം.
#BurhanWani is not the icon of kashmir. Likes of @shahfaesal sir are.#BurhanisNotLegend . He was a terrorist who picked up gun and instigated youths to pick up guns against his own country.#BurhanNotMyHero @majorgauravarya @MajorPoonia
— Khalifa🇮🇳 (@IndianKhalifaa) July 9, 2018
2016 ജൂലൈ 8ന് അനന്ത് നാഗില്‍ വെച്ചാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചത്. വാനിയുടെ വധത്തെ തുടര്‍ന്ന് താഴ്വരയില് മാസങ്ങളോളം വിഘടനവാദ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. ബുര്ഹാനിക്ക് പിന്നാലെ കമാന്‍ഡറായ സബ്സര്‍ ഭട്ടിനേയും ലഷ്കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവിനെയും സൈന്യം വധിച്ചിരുന്നു.