ഇടുക്കി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സേനാപതി സഹകരണബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് മറ്റ് നാല് പേര്‍ക്കൊപ്പം അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ തണ്ണിക്കോട് മെറ്റല്‍സ് ഇന്ന് രാവിലെ റവന്യൂ വകുപ്പ് അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അറസ്റ്റിലാകുന്നത്.
സംഭവത്തില്‍ ആകെ 47 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പ്രാദേശിക നേതാവ് അറസ്റ്റിലായത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ജൂണ്‍ 28 നാണ് തണ്ണിക്കോട് മെറ്റല്‍സിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വ്വഹിച്ചത്. ഇതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്. നിശാപാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.