റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3036 പുതിയ കൊറോണ വൈറസ് കേസുകളും 48 മരണങ്ങളും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ 3221 പേർ കൊറോണ ബാധയിൽ നിന്നും സുഖം പ്രാപിച്ചു.
രാജ്യത്ത് 220144 കൊറോണ ബാധിതരും 2059 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിയതായും
158050 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2263 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
റിയാദിൽ 288,ജിദ്ദയിൽ 243, തായ്ഫിൽ 187, ഹുഫോഫിൽ 171 എന്നിങ്ങനെ ആണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങൾ.