കൊച്ചി: ക്വാറന്റൈനില്‍ പോകുന്ന വഴി ആംബുലന്‍സില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ദമാമില്‍ നിന്നെത്തിയ ആളാണ് ആംബുലന്‍സില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കൊറോണ ലക്ഷണത്തെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സംഭവം. പുളിഞ്ചോട് ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ അക്രമിച്ച ശേഷം ഇയാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.