ദോഹ. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു കോവിഡ് രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങള് 138 ആയി. 50, 55, 67, 74 പ്രായക്കാരാണ് മരണമടഞ്ഞതെന്നു പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം 5,202 പേരെ പരിശോധനാ വിധേയമാക്കിയതില്‍ 608 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 1,01,553 ആയി. ആകെ രോഗബാധിതര്‍ ഒരു ലക്ഷത്തിനു മുകളിലെത്തുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് ഖത്തര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,204 പേര് കൂടി സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 96,107 ആയി. നിലവില്‍ രോഗികളായുള്ളത് 5,308 പേര് മാത്രമാണ്. ഇതില്‍ 712 പേര് മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 154 പേര് അതീവഗുരുതരാവസ്ഥയിലാണ്. 3,96,199 പരിശോധനകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.