വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങിന്നതായി വൈററ്റ് ഹൗസ്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ അമേരിക്ക ചൈന ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാകുന്നത്. എന്നാല്‍ എന്ത് നടപടിയാകും അമേരിക്ക സ്വീകരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ചൈനയ്ക്കെതിരെയുള്ള നടപടികള്‍ എന്താകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്ലി മെക്കനാനി പറഞ്ഞു. ഞങ്ങളുടെ പ്രസിഡന്റിനെ മറികടന്ന് അക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന നടപടികള്‍ വൈകാതെ തന്നെ നിങ്ങള്‍ അറിയുമെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വിഷയത്തില്‍ മാത്രമല്ല ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാനിയമം, അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം, ടിബറ്റിലെ സുരക്ഷാ നടപടികള്‍, ഉയ്ഘര്‍ മുസ്ല്ലീംഗങ്ങളോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.അമേരിക്കയിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.