ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം സേനാ പിന്മാറ്റം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടുകള്‍. പെട്രോളിങ്ങ് പോയിന്റ് 15ല്‍ നിന്നും ചൈനീസ് സേന പിന്മാറിയതോടെയാണ് മൂന്നിടങ്ങളില്‍ നിന്നും സേന പിന്മാറ്റം പൂര്‍ത്തിയായത്. രണ്ട് കിലോമീറ്ററോളമാണ് ചൈനയുടെ പിന്മാറ്റം.
പാങ്ങോങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് രണ്ടുദിവസത്തിനകം പിൻമാറ്റം പൂര്‍ത്തിയാകുമെന്നാണ് സൂചന. പാങ്ങോങ് തടാക മേഖലയില്‍ നിന്നും കുറച്ചു സൈനികരെ മാത്രമാണ് ചൈന പിന്‍വലിച്ചത്. ഇവിടെ നിന്നും ചൈനീസ് സേന പിന്മാറാന് മടിക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നതായി സൈന്യം അറിയിച്ചു. പിന്മാറ്റം പൂര്‍ത്തിയാക്കിയ ശേഷം ഇരു സേനകളും പ്രദേശത്ത് നീരീക്ഷണം നടത്തും.