യു.എ.ഇ ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ അനുമതി ലഭിച്ചവർക്കാണ് ജൂലായ് 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത് മടങ്ങി വരാൻ സാധിക്കുക.എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റെടുക്കാം. യു എ ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ഈ വിമാനങ്ങളിൽ യാത്ര അനുവദിക്കില്ല. . 96 മണിക്കൂറിനിടയിൽ നടത്തിയ പിസിആർ ടെസ്റ്റിൽ കൊറോണ നെഗറ്റീവ് ആണെന്ന പരിശോധനഫലവും യാത്രക്ക് ആവശ്യമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ www.ica.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് മടങ്ങി വരാനായി അപേക്ഷിക്കേണ്ടത്.