തിരുവനന്തപുരം : തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഡിപ്ലൊമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎക്ക് വിട്ടു. കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം കേന്ദ്രം എന്‍ഐഎക്ക് വിട്ടത്. ദേശീയ ഏജന്‍സികളുടെ പരിശോധനക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്രം തീരുമാനിച്ചത്.
നിലവില്‍ കസ്റ്റംസിനാണ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ ഭീകരവാദ ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രം കേസ് എന്‍ഐഎക്ക് വിട്ടത്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും.