ഐസ്വാള്‍ : മിസോറാമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയില്‍ 4.3 തീവ്രത രേഖപ്പെടുത്തി. ചമ്പായ് ജില്ലയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രകമ്പനത്തോട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചമ്പായില്‍ നിന്നും 23 കിലോ മീറ്റര്‍ തെക്ക് കിഴക്ക് മാറി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ എട്ടാമത്തെ ഭൂചലനമാണ് മിസോറാമില്‍ അനുഭവപ്പെടുന്നത്. ചമ്പായില്‍ മാത്രം മൂന്ന് ഭൂചലനങ്ങളാണ് ഇതിനോടകം ഉണ്ടായത്. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.