സയൻസ് ഇന്ത്യ ഫോറം പത്ത്,പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമും ആശയ സംവേദന വേദിയും ഒരുക്കുന്നു.
ജൂലൈ 11 മുതലാണ് സയൻസ് ഇന്ത്യ ഫോറം പത്ത്,പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായി ഒരു കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമും ആശയ സംവേദന വേദിയും ഒരുക്കുന്നത്.“സുസ്ഥിര തൊഴിൽ സൃഷ്ടിക്കൽ” എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഒരു മാസ കാലയളവിൽ ഏകദേശം 7 സെഷനുകളിയിരിക്കും ഉണ്ടാവുക.യുഎഇയിലെ പ്രധാന യൂണിവേഴ്സിറ്റികളും വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളായ മണിപ്പാൽ, അമിറ്റി, ബിറ്റ്സ്, ഗൾഫ് മെഡിക്കൽ കോളേജ്, റാക്ക് മെഡിക്കൽ കോളേജ്, ദുബായ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിപാടി.യൂണിവേഴ്സിറ്റി സൗകര്യങ്ങളിലേക്കുള്ള വെർച്വൽ ടൂർ,വിദ്യാർത്ഥികളുടെ കരിയർ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളുടെ ആമുഖം,വിവിധ കരിയറുകൾ തിരഞ്ഞെടുക്കാൻ വ്യവസായ പ്രമുഖരുമായി സംസാരിക്കാനുള്ള അവസരം, വിദഗ്ധരുടെ കരിയർ കൗൺസിലിംഗ് തുടങ്ങിയവ വിവിധ സെഷനുകളിൽ നടക്കും.രജിസ്ട്രേഷൻ ലിങ്ക് https://forms.gle/TBK6UW5CsdzomMrF7