യുഎഇയിൽ 1288 പേർക്കൂടി കൊറോണയിൽ നിന്നും മുക്തി നേടി.ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 43,570 ആയി ഉയർന്നു.പുതുതായി 532 പേർക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 53,577 ആയി.പുതുതായി 49,000 ത്തിലേറെ കൊറോണ പരിശോധന നടത്തിയപ്പോഴാണ് 532 പേരിൽ രോഗ ബാധ കണ്ടെത്തിയത്. നിലവിൽ ചികിത്സയിലുള്ളത് 9,679 പേരാണ്.കൊറോണ ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്യ്തു.ഇതോടെ ആകെ മരണസംഖ്യ 328 ആയി ഉയർന്നു.ഒമാനിൽ 1518 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 51725 ആയി.5456 പേർക്കാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 1068 പേരും സ്വദേശികളാണ്. 450 പേർ മാത്രമാണ് പ്രവാസികൾ. 1016 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 33021 ആയി. മൂന്ന് പേർ കൂടി മരണപ്പെട്ടു. രാജ്യത്തെ അകെ മരണസംഖ്യ 236 ആയി ഉയർന്നു.18468 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.