കുവൈറ്റ് സിറ്റി – കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഭാഗമായി എന്‍.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റുകളുടെ മൂന്നാം ഘട്ട വിതരണം ആരംഭിച്ചു. ഒരു കുടുംബത്തിന് ഒരുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റുകളാണ് എന്‍.എസ്.എസ്.കുവൈറ്റ് വിവിധ ഏരിയകളിലായി വിതരണം നടത്തുന്നത്. കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായവര്‍ക്കും ശന്പളം ലഭിക്കാത്തവരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനം. പരമാവധി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ട് അംഗങ്ങളില്‍ നിന്നും വ്യവസായികളില്‍ നിന്നും സഹായം സ്വീകരിച്ചുകൊണ്ടുമാണ് പ്രവര്‍ത്തനം നടക്കുന്നത്.
വ്യവസായി രാജീവ് എസ് പിള്ളയുടെ സഹായത്താല്‍ ആരംഭിച്ച മൂന്നാം ഘട്ട ഭക്ഷ്യോത്പന്നങ്ങളുടെ വിതരണം അബൂഹലീഫ കരയോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കരയോഗങ്ങളിലേക്ക് കിറ്റുകള്‍ എത്തിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കിറ്റു വിതരണത്തിനോടൊപ്പം പച്ചക്കറികള്‍ വാങ്ങുന്നതിനായുള്ള കൂപ്പണുകളും നല്‍കുന്നുണ്ട്.