ഗുവാഹട്ടി : അസ്സമില്‍ ഭീകരാക്രമണത്തിനായി സ്ഥാപിച്ച ഉഗ്രസ്ഫോടക ശേഷിയുള്ള ഐഇഡികള്‍ കണ്ടെടുത്ത് ഇന്ത്യന്‍ സൈന്യം. ദേശീയപാത 38 ലെ പാലത്തില്‍ ഭീകരര്‍ സ്ഥാപിച്ച ഐഇഡികളാണ് സൈന്യം കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ദേശീയപാതയില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയിലാണ് പാലത്തില്‍ സ്ഥാപിച്ച ഐഇഡികള്‍ കണ്ടെടുത്തത്. ഉടനെ ബോംബ് സ്ക്വാഡ് എത്തി ഐഇഡികള്‍ നിര്‍വ്വീര്യമാക്കി. ഐഇഡികള്‍ കണ്ടെടുത്തതിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്.
ഭീകര സംഘടനയായ യുണൈറ്റഡ് ഫണ്ട് ഓഫ് അസ്സോമിലെ ഭീകരരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. അടുത്തിടെയായി സുരക്ഷാ സേന നടത്തിയ നിര്‍ണ്ണായ നീക്കത്തില്‍ സംഘടനയിലെ നിരവധി ഭീകരരെ അറസ്റ്റ് ചെയ്യുകയും നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഭീകരര്‍ പാലത്തിനടിയില്‍ ഐഇഡികള്‍ സ്ഥാപിച്ചതെന്നാണ് വിലയിരുത്തുന്നത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.