മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,875 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,30,000 ആയി ഉയര്‍ന്നു. 219 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ 93,673 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 219 പേര്‍ക്ക് കൂടി ജീവന് നഷ്ടമായതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 9,667 ആയി.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയില്‍ ആണ്. 88,795 പേര്‍ക്കാണ് മുംബൈയില്‍ ആകെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 1,282 പേരുടെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയി. ഇതുവരെ 5,129 പേര്‍ക്കാണ് മുംബൈയില്‍ കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. നിലവില്‍ 59,751 പേരാണ് മുംബൈയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 591 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു.
ധാരാവിയില്‍ ഇന്ന് പുതിയ ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 2,347 പേര്‍ക്കാണ് ധാരാവിയില്‍ കൊറോണ സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അധികൃതര്‍ക്കിടയില്‍ ആശങ്കയുളവാക്കിയിരുന്നു. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടത്തുന്നുണ്ട്.