ദോഹ. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന സനയ വ്യവസായ മേഖലയില്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന്(എച്ച്എംസി) സാറ്റലൈറ്റ് എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റ്(ഐഎഎസ്ഇഡി) തുറന്നു. അടിയന്തര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് ഹമദ് ജനറല്‍ ആശുപത്രിയിലേതിനു തുല്യമായ വിദഗ്ധ ചികിത്സാ ഉറപ്പാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു ജീവിക്കുന്ന ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ് തൊഴിലാളികളാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഖത്തറില്‍ കോവിഡിന്റെ ആദ്യ സാമൂഹ്യവ്യാപനം ഉണ്ടായതും ഇവിടെയാണ്. എച്ച്എംസിയുടെ സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് സെന്റര്‍(എസ്ഡബ്ല്യൂഐസിസി) കമ്മിറ്റി ചെയര്‍ ഡോ. സാദ് അല്‍ കാബി പുതിയ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ച് ക്രമീകരണം വിലയിരുത്തി. സമാന ചികിത്സാകേന്ദ്രം റാസ് ലഫാനിലും ഉടന്‍ ആരംഭിക്കുമെന്ന് എച്ച്എംസി വ്യക്തമാക്കി.