ദോഹ. രോഗമുക്തര്‍ അനുദിനം കൂടുന്ന ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,165 രോഗികള്‍ കോവിഡ് മുക്തരായപ്പോള്‍ 557 പേരില്‍ മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,696 പേര് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇന്നു നാലു രോഗികള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 142 ആയി. 52, 53, 63, 76 വയസുകാരാണ് ഇന്നു മരണമടഞ്ഞതെന്നു പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. . ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായത് 1,02,110 പേരാണ്. ആകെ രോഗബാധിതര്‍ ഒരു ലക്ഷത്തിനു മുകളിലെത്തുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് ഖത്തര്‍. ഇതില്‍ 97,272 പേരാണ് ഇതിനകം രോഗമുക്തരായത്.
നിലവില്‍ 700 പേര് മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 142 പേര് അതീവഗുരുതരാവസ്ഥയിലാണ്. 4,00,767 പരിശോധനകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.