ജൂലൈ 15 മുതൽ 31 വരെയുള്ള വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 104 വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും.ദുബായിൽ നിന്ന് 42ഉം അബുദാബിയിൽ നിന്ന് 27ഉം, ഷാർജയിൽ നിന്ന് 35ഉം സർവീസുകളുമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.കേരളമടക്കം ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലേക്കാണ് വിമാനങ്ങൾ. 51 സർവീസുകളാണ് കേരളത്തിലേക്കുള്ളത് .കേരളത്തിലേക്കുള്ള 51 വിമാനങ്ങളിൽ 21 എണ്ണം കൊച്ചിയിലേക്കും, 8 എണ്ണം കണ്ണൂർക്കും, 13 എണ്ണം കോഴിക്കോട്ടേക്കും, 9 എണ്ണം തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുക.എന്നാൽ ടിക്കറ്റ് വിൽപന എന്ന് തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല.