കാണ്‍പൂര്‍: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ദുബെയെ അതിരാവിലെ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരികയായിരുന്ന വാഹനവ്യൂഹം അപകടത്തില്‍പെട്ടതായാണ് ദേശീയമാദ്ധ്യമങ്ങള്‍ പറയുന്നത്. ബാരാ എന്ന മേഖലയിലാണ് അപകടം നടന്നത്. തുടര്‍ന്നുണ്ടായ ബഹളത്തിനിടെ രക്ഷപെടാന്‍ ശ്രമിച്ച ദുബെയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കാന്‍പൂരിലേക്ക് എത്തുംമുമ്പാണ് വാഹനം അപകടത്തില്‍പെട്ടത്. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ദുബെയെ ഉത്തര്പ്രദേശിലേക്ക കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. വാഹനവ്യൂഹത്തിലെ ഒരു വാഹനം മീഡിയനില്‍ തട്ടി തലകീഴായി മറിഞ്ഞു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ദുബെ പോലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് ഓടാന്‍ ശ്രമിക്കവേയാണ് പോലീസുമായി ഏറ്റുമുട്ടല്‍ നടന്നത്. വെടിയേറ്റ ദുബെയെ പോലീസ് ഉടന്‍ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
1990 മുതല്‍ 60 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ദുബെ. 2001ല്‍ ബിജെപി മന്ത്രി സന്തോഷ് ശുക്ലയെ പോലീസിന് മുന്നില്‍വച്ച് വെടിവച്ചുകൊന്നിട്ടും ശിക്ഷിക്കപ്പെട്ടില്ല. ശിവിലിയില് ഒരു കോട്ടപോലുള്ള സംവിധാനം ഒരുക്കിയാണ് ദുബെ കഴിഞ്ഞിരുന്നത്. കമ്യൂണിസ്റ്റ് ഭീകരരെ പോലെ വന്‍ ആയുധശേഖരവും അണികളും ദുബെയ്ക്ക് ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.