കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ. ഹൈക്കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. കേന്ദ്രര്‍ക്കാര്‍ അഭിഭാഷകനാണ് കേസ് എന്‍ഐഎ ഏറ്റെടുത്ത വിവരം അറിയിച്ചത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേസ് ആയതിനാലാണ് അന്വേഷണം കേന്ദ്രം എന്‍ഐഎക്ക് വിട്ടത്. ദേശീയ ഏജന്‍സികളുടെ പരിശോധനക്ക് ശേഷമാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ നേരത്തെ തന്നെ ഭീകരവാദ ബന്ധം ഉള്‍പ്പെടെ സംശയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കേസ് എന്‍ഐഎക്ക് വിട്ടത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും.
അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന സ്വര്‍ണക്കടത്തില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനും ബന്ധമുള്ളതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലേക്ക് വരുന്ന സ്വര്‍ണ്ണം രാജ്യവിരുദ്ധ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.