വാഷിംഗ്ടണ്‍: പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് ചാര്‍ട്ടര്‍ സര്‍വ്വീസിനുള്ള അനുമതി റദ്ദാക്കി അമേരിക്ക. ഫെഡറല്‍ അഡ്മിനിസ്ട്രേഷന് പാകിസ്താന് പൈലറ്റുമാരുടെ ലൈസന്‍സ് സംബന്ധിച്ച് ആശങ്ക അറിയിച്ചതോടെയാണ് പാക് വിമാനങ്ങള്‍ക്കുള്ള അനുമതി അമേരിക്ക റദ്ദാക്കിയത്.
പാകിസ്താനിലെ മൂന്നിലൊന്ന് പൈലറ്റുമാരുടെയും ലൈസന്‍സ് വ്യാജമാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. പാകിസ്താനില്‍ ആകെയുള്ള 860 പൈലറ്റുമാരില്‍ 262 പേരുടെ പക്കലുള്ള ലൈസന്‍സ് വ്യാജമാണെന്നും ഇവര്‍ വിമാനം പറത്താന്‍ യോഗ്യതയില്ലാവരാണെന്നും പാക് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാനാണ് വെളിപ്പെടുത്തിയത്. നിരവധി പൈലറ്റുമാരെ ഇതിന് പിന്നാലെ ഒഴിവാക്കുകയും ചെയ്തിരുന്നു.
പൈലറ്റുമാരുടെ വ്യാജ ലൈസന്‍സ് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന് നേരത്തെ പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് യൂറോപ്യന്‍ യൂണിയന് പാക് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.