മുംബൈ: മഹാരാഷ്ട്ര ജയിലുകളില്‍ വന്‍ കൊറോണ വ്യാപനം. വിവിധ ജയിലുകളിലായി 596 തടവുകാര്‍ക്കും 167 ജയില്ജീവനക്കാര്ക്കും ജയിലില്‍ നിന്നും നേരിട്ട് കൊറോണ പിടിപെട്ടി രിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇതോടെ ആകെ കൊറോണ ബാധിതരില്‍ ജയിലുകളുമായി ബന്ധപ്പെട്ടവരുടെ എണ്ണം 800 ആയി വര്ധിച്ചിരിക്കുകാണ്. ആകെ 4 പേരാണ് ഇതുവരെ മരണപ്പെട്ടതെന്നും ആരോഗ്യ വകുപ്പ്അറിയിച്ചു. നിലവില്‍ തടവുപുള്ളികളില്‍ 281 പേരുടേയും പോലീസുകാരില്‍ 93 പേരുടേയും രോഗം മാത്രമാണ് ഭേദമായിട്ടുള്ളത്.
നാഗപ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരി ക്കുന്നത്. അവിടെ മാത്രം 200 തടവുകാര്‍ക്കും 57 ജയില്‍ ജീവനക്കാര്‍ക്കും രോഗം പടര്‍ന്നു. അകോല ജയിലില്‍ 300ല്‍ 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആര്‍തര്‍ ജയിലിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇവിടെ 100 തടവുകാര്‍ക്ക് രോഗമുണ്ട്. ജയിലിലെ പരിശോധനകള്‍ തൃപ്തികരമല്ലെന്ന് തടവുകാര്‍ ആരോപിച്ചിരിക്കുകയാണ്.
ജയിലുകളിലെ രോഗപ്രതിരോധ സംവിധാനം തീര്‍ത്തും പരിതാപകരമാണെന്ന് ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്്. മുംബൈയില്‍ ആകെ 2,30,000 പേര്‍ക്കാണ് കൊറോണ ബാധിച്ചി രിക്കുന്നത്. ആകെ മരണം 9667 ആണെന്നും സംസ്ഥാന ആരോഗ്യവകുപ്പറിയിച്ചു.