തിരുവനന്തപുരം: പൂന്തുറയില്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം. ലോക് ഡൗണ്‍ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിനിറങ്ങിയത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ പൊലീസ് തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നില്ലെന്നും സാധനങ്ങള്‍ വാങ്ങാനിറങ്ങുന്നവരെ പൊലീസ് നിര്‍ബന്ധിച്ച് തിരികെ അയക്കുന്ന രീതിയാണുള്ളതെന്നുമാണ് നാട്ടുകാരുടെ പരാതി.
ചികിത്സ വരെ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ജനം തെരുവിലിറങ്ങി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. പൂന്തുറയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് അതീവ ജാഗ്രത വേണ്ടയിടമായതിനാലാണെന്ന് മേയര്‍ കെ ശ്രീ കുമാര്‍ വ്യക്തമാക്കി. സാധനങ്ങള്‍ വാങ്ങുന്നതിന് അടക്കമുള്ള കാര്യങ്ങളില്‍ സൗകര്യം ചെയ്യുമെന്നും മേയര്‍ അറിയിച്ചു. ജനങ്ങള്‍ സഹകരിക്കണമെന്നും രോഗം പരക്കാതിരിക്കാനുള്ള ശ്രമമാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.