ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്നാഥ് സിംഗിന്റെ അറിവും ജ്ഞാനവും കേന്ദ്രസര്‍ക്കാരിന് മുതല്‍ക്കൂട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാജ്നാഥ് സിംഗിന് ആശംസകള്‍ നേര്‍ന്നത്.
‘രാജ്നാഥ് സിംഗിന്റെ അറിവും ജ്ഞാനവും കേന്ദ്രസര്‍ക്കാരിന് വലിയ മുതല്‍ക്കൂട്ടാണ്. ശക്തവും മതനിരപേക്ഷവുമായ രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിന് അദ്ദേഹം മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ്. പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും ക്ഷേമത്തിനായി അദ്ദേഹം എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നു’. മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്കു പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്നാഥ് സിംഗിന് ജന്മദിനാശംസകള് നേര്‍ന്നു. രാജ്നാഥ് സിംഗിന്റെ ദീര്‍ഘ നാളത്തെ പ്രവര്‍ത്തന, സംഘടനാ പരിചയം കേന്ദ്രസര്‍ക്കാരിനും പാര്‍ട്ടിക്കും മഹത്തായ സംഭാവനകളാണ് നല്‍കിയതെന്ന് അമിത് ഷാ വ്യക്തമാക്കി.