ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനം നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തിലേയ്ക്ക് ഓസ്ട്രേലിയയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇന്ത്യ-അമേരിക്ക-ജപ്പാന് നാവിക സേനകള്‍ സംയുക്തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തിലാണ് ഓസ്ട്രേലിയയെ കൂടി ഉള്‍പ്പെടുത്തുന്നത്. ലഡാക്കില്‍ ചൈനീസ് പ്രകോപനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയെ കൂടി ഇന്ത്യ നാവികാഭ്യാസത്തില്‍ ക്ഷണിച്ചതെന്നത് ശ്രദ്ധേയമാണ്.ഇതോടെ ഇന്ത്യ- അമേരിക്ക- ജപ്പാന്- ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഒന്നിക്കുന്ന സെനീകമായ രൂപം കൊടുക്കലിന് തുല്യമാകും ഈ നാവികാഭ്യാസം. ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കുള്ള ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് സഖ്യത്തില്‍ ഓസ്ട്രേലിയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ഓസ്ട്രേലിയ പ്രകടിപ്പിച്ചിരുന്നു. ജപ്പാന്, അമേരിക്ക എന്നീ രാജ്യങ്ങളുമായി ആലോചിച്ച് വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ക്ഷണക്കത്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഓസ്ട്രേലിയ്ക്ക് അയക്കുമെന്നാണ് സൂചന.2017 മുതലാണ് ഈ നാല് രാജ്യങ്ങളും ഔദ്യോഗികമായി സഹകരണം വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. നിലവില്‍ ന്യൂസിലാന്‍ഡ്, ഭക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ക്വാഡ് സഖ്യം ശക്തമാക്കുന്നുണ്ട്.
പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കുവാനുള്ള ലോജിസ്റ്റിക് ഉടമ്പടി കരാറില്‍ ഇന്ത്യയിലും ഓസ്ട്രോലിയയും തമ്മില്‍ ധാരണയായി.ഓസ്ട്രേലിയ്ക്ക് പുറമെ ജപ്പാനുമായി ഉടമ്പടി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എന്നാല്‍ സമാനമായ കരാര്‍ അമേരിക്കയുമായി നേരത്തെ തന്നെ ഇന്ത്യ ഒപ്പിട്ടിരുന്നു.