ജൂലായ് 15 മുതൽ 31 വരെ യു.എ.ഇയിൽ നിന്നുള്ള വന്ദേഭാരത് മിഷന്റെ വിമാന ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.എയർ ഇന്ത്യാ എക്സ്പ്രസിന്റെ വെബ്സൈറ്റായ www.airindiaexpress.inലൂടെയും യുഎഇയിലെ അംഗീകൃത ഏജൻസികൾ മുഖേനയും ടിക്കറ്റുകളെടുക്കാം. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ടിക്കറ്റ് ലഭ്യമാവുകയുള്ളൂ.വന്ദേഭാരത് മിഷന്റെ ഭാഗമായി ജൂലൈ 15 മുതൽ 31 വരെ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാനങ്ങളുടെ സർവീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ 51 സർവീസുകൾ കേരളത്തിലേക്കാണ്.അതേസമയം അബുദാബിയിലെ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഓഫീസ് താത്കാലികമായി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.രാവില ഒൻപത് മുതൽ വൈകിട്ട് ആറു വരെ എയർലൈൻ ഓഫിസ് ഐ.എസ്.സി യിൽ പ്രവർത്തിക്കും.വന്ദേഭാരത് മിഷൻ ടിക്കറ്റ് എടുക്കാനായി ഖാലിദിയയിലെ എയർ ഇന്ത്യാ ഓഫിസിൽ ജനക്കൂട്ടം എത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് അടപ്പിച്ചിരുന്നു