ദുബായ് പോലീസിന്റെ പ്രത്യേക പുരസ്കാരം നേടിയ അഡ്വക്കേറ്റ് ഹാഷിക് തൈക്കണ്ടിയെ ദുബായ് സഹൃദ വേദി അനുമോദിച്ചു.കൊറോണക്കാലത്ത് യു.എ ഇ.ലെ ഇന്ത്യൻ പ്രവാസ സമൂഹത്തിനിടയിൽ ജീവ കാരുണ്യ സാമൂഹിക ,സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഹാഷിക് തൈക്കണ്ടിക്ക് പുരസ്കാരം ലഭിച്ചത് .
ചടങ്ങിൽ ഭഗവതി ഗ്രൂപ്പ് എം.ഡി കെ പി സനത് നായർ മുഖ്യാതിഥിയായിരുന്നു.ഇന്ത്യൻ പ്രവാസ സമൂഹത്തിനിടയിൽ നടത്തിയ നിയമ ബോധവത്കരണ പ്രവർത്തനങ്ങൾ ,ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപെട്ടു പ്രവാസികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സക്രിയമായ ഇടപെടലുകൾ , പ്രവാസ ലോകത്തു മരണമടഞ്ഞ കുടുംബങ്ങൾക് വേണ്ടിയുള്ള നിയമ പോരാട്ടം , സൗജന്യ ചാർട്ടേർഡ് വിമാനങ്ങൾക് നേതൃതം നൽകിയത് ഉൾപ്പെടെ, പ്രവാസ ലോകത്തെ പ്രതികരണ വിഷയങ്ങൾ കൃത്യമായി മാധ്യമങ്ങൾ വഴി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതുൾപ്പെടെ ഹാഷിക് നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു ,
ചടങ്ങിൽ ഡിഫൻഡർ ഗ്രൂപ്പ് എം.ഡി ലസിത് കായക്കൽ ,സനത് നായർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു . രാധാകൃഷ്ണൻ നായർ , അളകാർ രാജ , ഷാജഹാൻ പൂവച്ചൽ സരിൻ മോഹൻ , നൗഷാദ് നാദാപുരം ,ആദിൽ സാദിഖ് ചാലാട് , തുടങ്ങിയവർ സംസാരിച്ചു