യുഎഇ സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റാണ് കൃത്യമായ മുന്നൊരുക്കങ്ങളും, നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുവാനായിട്ടുള്ള അനുമതി നൽകിയത്.അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെള്ളിയാഴ്ച നടന് പ്രാത്ഥനകളിൽ പങ്കെടുക്കുവാൻ വിശ്വാസികൾക്ക് അവസരം ലഭിച്ചു.സർക്കാർ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഓൺലൈനായി രജിസ്റ്റർ ചെയ്ത ഇടവകാംഗങ്ങളാണ് പ്രാർത്ഥനയുടെ ഭാഗമായത് .കൃത്യമായ സാമൂഹിക അകലം അടയാളപ്പെടുത്തിയും , അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചും, ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയും ആണ് ഓരോ വിശ്വാസിയേയും ദേവാലയത്തിൽ പ്രവേശിപ്പിച്ചത്.ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹവികാരി ഫാദർ പോൾ ജേക്കബ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.