റിയാദ്: സൗദി അറേബ്യയിൽ കൊറോണ ബാധിതർ 226486ഉം സുഖം പ്രാപിച്ചവർ 163026 എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുതായി 3159 കൊറോണ കേസുകളും 1930 പേർ സുഖം പ്രാപിച്ചതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ റിപോർട്ടുകൾ പ്രകാരം രാജ്യത്ത് ദിനംപ്രതി സ്ഥിരീകരിക്കുന്ന കൊറോണ വൈറസ് കേസുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിട്ടുണ്ട്.
കൊറോണ ബാധിച്ചു 51 പേർ കൂടി മരിച്ചതോടെ രാജ്യത്ത് സ്ഥിരീകരിച്ച മരണങ്ങളുടെ എണ്ണം 2151 ആയി.
റിയാദിൽ 296, അൽ ഹഫൂഫിൽ 249, ജിദ്ദയിൽ 209 എന്നിങ്ങനെ ആണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ