ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ ചൈനക്കെതിരെ ശക്തമായ നിലപാട് എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി അമേരിക്കന്‍ സെനറ്റര്‍. നരേന്ദ്രമോദിയെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് സെനറ്റര്‍ ജോണ്‍ കെന്നഡി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കെന്നഡി ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനക്കെതിരെ കര്‍ശന നിലപാട് എടുത്ത പ്രധാനമന്ത്രിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ചൈനക്കെതിരായ കാനഡയുടെ നടപടിയും അഭിനന്ദനാര്‍ഹമാണ്. ചൈനക്കെതിരെ മറ്റ് രാജ്യങ്ങളും ഒന്നിക്കണമെന്നും കെന്നഡി പറഞ്ഞു.
ഇന്ന് എത്രരാജ്യങ്ങളാണ് ചൈനയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? . ഒരു രാജ്യവും ഇന്ന് ചൈനയെ വിശ്വസിക്കുന്നില്ല. എന്നാല്‍ ഇക്കാര്യം തുറന്നുപറയാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് പേടിയാണ്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ചൈന. ഇതാണ് മറ്റ് രാജ്യങ്ങള്‍ ചൈനക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ചൈനക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചൈനക്കെതിരെ നമ്മുടെ അംഗബലം വര്‍ദ്ധിപ്പിക്കണം. വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ നമ്മള് തയ്യാറല്ലെന്ന് ചൈനക്ക് കാണിച്ചു കൊടുക്കണം. എങ്കിലെ അവര്‍ പഠിക്കൂ .
ഒരു കൊള്ള സംഘത്തെപ്പോലെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ഇത് അവസാനിപ്പിക്കുകയാണ് അമേരിക്കയുടെ ആവശ്യം. സുസ്ഥിരമായ ലോകത്ത് ഉത്തരവാദിത്വമുള്ളവരായി ചൈനയെ മാറ്റുകയാണ് അമേരിക്കയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.