വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ചൈനയുമായുള്ള രണ്ടാം ഘട്ട വ്യാപാര കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ചൈനയുമായുള്ള ബന്ധം കൂടുതല്‍ നാശനഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടാക്കിയതെന്നും ട്രംപ് പറഞ്ഞു. ഈ വര്‍ഷം ആദ്യം അമേരിക്ക ചൈനയുമായി മെഗാ ഫേസ് വണ്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട കരാര്‍ റദ്ദാക്കാനൊരുങ്ങുന്നത്
കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു. വൈറസ് ലോകം മുഴുവന്‍ വ്യാപിക്കാന്‍ കാരണം ചൈനയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ലോകത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യമാണ് അമേരിക്ക 1,30,000 പേരാണ് അമേരിക്കയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടത്.