ന്യൂയോര്‍ക്ക് : ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ലോകത്തെ ആകെ കൊറോണ രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടി പിന്നിട്ടു. ഇതുവരെ 12,668,358 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. 563,818 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
ആകെ രോഗ ബാധിതരില്‍ 7,397,605 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 4,706,935 പേരാണ് ലോകത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 99 ശതമാനം രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണ്. 4,648,192 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം 58,743 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അമേരിക്കയില്‍ മാത്രം 30 ലക്ഷത്തിലധികം കൊറോണ ബാധിതരാണ് ഉള്ളത്. ഇതുവരെ അമേരിക്കയില്‍ 3,293,532 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,460,731 പേര് രോഗമുക്തി നേടി. 136,720 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായിരിക്കുന്നത്.
ബ്രസീലിലും കൊറോണ രോഗവ്യാപനം രൂക്ഷമാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷം പിന്നിട്ടു. 70,601 പേര്‍ക്കാണ് ബ്രസീലില്‍ കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. 1,213,512 പേര് രോഗമുക്തി നേടി.
ഇന്ത്യ 825,753, റഷ്യ 720,547, പെറു 319,646, ചിലി 309,274, സ്പെയിന് 300,988 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ കണക്കുകള്‍.