കോറോണയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായവർക്ക് സഹായഹസ്തം നീട്ടി മാതൃകയാവുകയാണ് അബുദാബിയിലെ ഒരു കൂട്ടം യുവാക്കൾ.പ്രവാസലോകത്തെ കലാകാരനായ ഷഫീൽ കണ്ണൂരിനോട് നൂറ് ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമത്തിലൂടെ ഒരാൾ സഹായം ആവിശ്യപ്പെട്ടതോടെയാണ് ഫുഡ് ചലഞ്ച് എന്ന കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്.40 പേർക്ക് ഭക്ഷണം എത്തിച്ച് കൊണ്ടായിരുന്നു ആരംഭം.കൂടുതൽ പേർ സഹായാഭ്യർത്ഥനയുമായി എത്തിയതോടെ ഭക്ഷണ പൊതികളുടെ എണ്ണവും കൂടി.
റംസാൻ മാസത്തിൽ 1000 പേർക്കാണ് ഭക്ഷണമെത്തിച്ചത്. നിലവിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നാനൂറിലേറെപ്പേർക്കാണ് ദിനംപ്രതി ഭക്ഷണമെത്തിക്കുന്നത്. അബൂദാബി, ഷാബിയ, മുസഫ തുടങ്ങിയ മേഖലകളിലാണ് ഇപ്പോൾ ഭക്ഷണം വിതരണം.അബുദാബിയിലെ റസ്റ്റോറന്റ്കളടക്കം വിവിധ സ്ഥാപനങ്ങളുടെ പിന്തുണയോടെയായായിരുന്നു ഭക്ഷണ വിതരണം ആരംഭിച്ചത്. പിന്നീട് ഇവരിൽ പലരും ഭക്ഷണം നൽകുന്നത് അവസാനിപ്പിച്ചെങ്കിലും സ്വദേശികളുടെ പിന്തുണയോടെ പദ്ധതി വിജയകരമായി മുന്നോട്ട് പോകുകയാണ്.ഷഫീലിനൊപ്പം ഹബീബ് മാട്ടൂൽ ,അസീസ് ആരിക്കാടി,സുനിൽ വലപ്പാട് തുടങ്ങിയവരും സഹായവുമായി കൂടെയുണ്ട്.