കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട് ചെയ്ത അഞ്ചാമത്തെ വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടു. 322 പേരും 06 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 328 യാത്രക്കാരാണ് അഞ്ചാമത്തെ വിമാനത്തിൽ ഇന്ന് നാട്ടിലേക്ക് യാത്ര ചെയ്തത്. മുഴുവൻ യാത്രക്കാർക്കും കല കുവൈറ്റ് PPE കിറ്റ് സൗജന്യമായി നൽകി, ഇതോടെ കല ചാർട്ട് ചെയ്ത അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1638 പേർ നാട്ടിലേക്ക് പോയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു. കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ നേതൃത്വം നല്കി.