കുവൈറ്റ് സിറ്റി : ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ, ഭവൻസ് സംഘടിപ്പിച്ച ഭവൻസ് ഫെസ്റ്റ് 2020 സമാപനമായി. വിദ്യാർത്ഥികളിലെ അടിസ്ഥാന പരമായ കലാ-വ്യക്തിഗത കഴിവുകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഒന്നുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.
ഒരാഴ്ചത്തോളം നീണ്ടുനിന്ന പരിപാടിയിൽ സംഗീതം, നൃത്ത നാട്യ കലാരൂപങ്ങൾ, ചിത്രരചന, ഏകാംഗഅഭിനയം, ഫാഷൻ ഷോ, റേഡിയോ ജോക്കി, കഥ രചന, കവിത രചന, പാചകോചിതമായ നൈപുണ്യം തിരിച്ചറിയുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട സാലഡ് മേക്കിങ്, സാൻവിച് മേക്കിങ്, ജ്യൂസ് മേക്കിങ് മുതലായ വത്യസ്തങ്ങളായ പരിപാടികളാണ് അരങ്ങേറിയത്.
പരിപാടി സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ മിഡ്ഡിൽഈസ്റ് ചെയർമാൻ എൻ. കെ. രാമചന്ദ്രൻ മേനോൻ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, ജെയ്മി ബെജു, മീനാക്ഷി നയ്യാർ , ലളിത പ്രേംകുമാർ മുതലായവർ സംസാരിച്ചു.