ഒമാനിലെ പ്രശസ്ത സംഗീതഞ്ജനായ കോന്നിയൂർ സുരേഷ് ഒരുക്കിയ രാഗാനുഭവം എന്ന കർണ്ണാടക സംഗീതത്തിലെ വിവിധ രാഗങ്ങളെയും അവയുടെ ഉപയോഗത്തെയും വയലിന്റെ അകമ്പടിയോടെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ജൂലായ് 11 ഒമാൻ സമയം 7 മണി മുതൽ 8.30 വരെനടന്നത്. ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം ഏകത മസ്കറ്റ് നടത്തുന്ന രണ്ടാമത്തെ ഓൺലൈൻ സംഗീതപരിപാടിയായിരുന്നു.
രാഗാനുഭവം 1ൽ സംഗീതത്തിൽ അവഗാഹമില്ലാത്തവർക്ക്കൂടെ മനസ്സിലാകുന്ന തരത്തിൽ കർണ്ണാടക സംഗീത പരിപാടികളുടെ ഘടനയെക്കുറിച്ച് പ്രശസ്ത സംഗീതഞ്ജ ദീപ നാരായണൻ പരിപാടി അവതരിപ്പിച്ചത്. രാഗാനുഭവം സീരീസിൽ അടുത്തതായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സരസ്വതി വീണയും, ജലതരംഗവും സമന്വയിപ്പിച്ച് രാഗാനുഭവം 3 എന്ന പരിപാടി നടത്തുമെന്നും, തുടർച്ചയെന്നോണം ഏകത മസ്കറ്റ് ഇതുപോലെയുള്ള പരിപാടികൾ മസ്കറ്റിലെ സംഗീതാസ്വാദകർക്കായി പ്രഗത്ഭ സംഗീതഞ്ജരെ പങ്കെടുപ്പിച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു