കോറോണക്കെതിരെ രാജ്യം കൈക്കൊണ്ട ഫലപ്രദമായ പ്രവർത്തനങ്ങൾ വിലയിരുത്തി യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യു.എ.ഇ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും വികസനാശയങ്ങളും വിഷയമായി. ആരോഗ്യരംഗമടക്കമുള്ളവ നടപ്പാക്കിയ പ്രവർത്തനങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനും അസുഖബാധിതർക്ക് മികച്ച പരിചരണം ലഭ്യമാക്കാൻ കഴിയുന്നതുമായി.
ആരോഗ്യപ്രവർത്തകരുടെ അർപ്പണമനോഭാവം എക്കാലത്തും ഓർമിക്കപ്പെടുമെന്നും ഭരണാധികാരികൾ വിലയിരുത്തി. അൽ ദഫ്റ പ്രവിശ്യയുടെ ഭരണ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സംബന്ധിച്ചു.