ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഹൂറിയത് നേതാവും കൂട്ടാളികളും പിടിയില്‍. പാക് അനുകൂല സംഘടനയായ തെഹരീക് ഇ ഹൂറിയത് അദ്ധ്യക്ഷന്‍ അഷ്റഫ് സെഹാരിയും, ഇയാളുടെ സഹായികളും നിരോധിത സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമിലെ അംഗങ്ങളുമാണ് പിടിയിലായത്. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗാണ് ഇവര്‍ പിടിയിലായ വിവരം അറിയിച്ചത്.
ഏകദേശം 12 ഓളം ജമാഅത്ത് ഇ ഇസ്ലാമി അംഗങ്ങള്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് മേല്‍ പൊതുസുരക്ഷാ നിയമം ചുമത്തി കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മുതിര്‍ന്ന വിഘടനവാദി നേതാവ് സയ്ദ് അലി ഷാ ഗിലാനി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഷ്റഫ് സെഹാരിയും കൂട്ടാളികളും പോലീസ് പിടികൂടിയത്.
ഗിലാനിക്ക് ശേഷമാണ് സെഹാരി തെഹരീക് ഇ ഹൂറിയത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ മുന്‍ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി ജമ്മു കശ്മീരില്‍ ആക്രമങ്ങള്‍ നടത്താനാണ് സെഹാരി സംഘടയിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നത്.
പാക് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ സെഹാരിയുടെ മകന് ജുനൈദ് സഹാരിയെ കഴിഞ്ഞ മെയ് മാസമാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.