ചണ്ഡീസ്ഗസ്: ഹരിയാനയില്‍ പെണ്‍കുട്ടികള്‍ ബിരുദം നേടിയാല്‍ ഇനി പാസ്പോര്‍ട്ടും ലഭ്യമാകും.ബിരുദം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ഹരിയാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സും, ഹെല്‍മറ്റും വിതരണം ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ഭാഗമായി പങ്കെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഹെല്‍മറ്റ് വിതരണവും ചെയ്തു.
പാസ്പോര്‍ട്ട് നല്‍കുന്നതിന് പുറമെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് അവബോധ ക്ലാസുകളും സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് ഖട്ടര്‍ പറഞ്ഞു. സാമൂഹിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബേട്ടി ബചാവോ,ബേട്ടി പഠാവോ, സേവ് വാട്ടര്‍ ഫോര്‍ ദ ഫ്യൂച്ചര്‍, സ്വച്ഛ് ഭാരത് മിഷന് തുടങ്ങിയ പദ്ധതികളെല്ലാം സംസ്ഥാനത്ത് വിജയകരമായി തുടരുകയാണെന്നും ഖട്ടര്‍ പറഞ്ഞു.