മലപ്പുറം: മലപ്പുറത്ത് വിവിധ ഭാഷാ തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമമുണ്ടായത്.
സംഭവത്തില്‍ വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എടിഎമ്മില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ചത്. കാറിലെത്തിയ നാലംഗ സംഘത്തിലെ ഒരാളാണ് മുഹമ്മദ് നിസാര്‍.
പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.