ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വൈകിമാത്രമെ കോണ്‍ഗ്രസ് ഉണരുകയുള്ളോ എന്നു അദ്ദേഹം ചോദിച്ചു.ട്വിറ്ററിലൂടെയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.
കോണ്‍ഗ്രസിനെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലായത്തില്‍ നിന്ന് കുതിരകള്‍ ചാടിപ്പോയതിന് ശേഷം മാത്രമാണോ നമ്മള് ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.പ്രശ്നങ്ങള്‍ പരിഹിക്കേണ്ടവര് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും എംഎല്‍എമാരും ഡോണിയ ഗാന്ധിയെ കാണാന്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സിബലിന്റെ പ്രതികരം. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിക്കുന്ന ആദ്യ മുതിര്‍ന്ന നേതാവുകൂടിയാണ് കപില്‍ സിബല്‍