റിയാദ്: ഹൃദയ ധമനിയിലെ ബ്ലോക്കിനെ തുടർന്ന് ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശി ജയപ്രകാശ് നമ്പ്യാരുടെ (48) മൃതദേഹം റിയാദില്‍ സംസ്കരിച്ചു.
വാബെൽ അൽ അറേബ്യ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ ശ്രീപ്രിയ മകൾ നന്ദന ജയപ്രകാശ് മകൻ നവീൻ ജയപ്രകാശ്. ഭാര്യയും മക്കളും 2019 മുതൽ നാട്ടിലാണ്. മരണാന്തര നടപടികൾക്കായി പീസ് ഓഫ് ഇന്ത്യയും, റിയാദ് തറവാടും നേതൃത്വം വഹിച്ചു. സംസ്കാരത്തിന് ശേഷം തറവാട് സംഘടനയിലെ കുടുംബാഗങ്ങൾ പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി.
ജനംTV യുടെ ഷെയർ ഹോൾഡറും റിയാദ് ജനം സൗഹൃദവേദിയിലെ അംഗവുമായിരുന്നു അന്തരിച്ച ജയപ്രകാശ് നമ്പ്യാർ.