കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായർ ഉപയോഗിച്ചിരുന്നത് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ബെൻസ് കാർ. പൂനെയിൽ ബിസിനസുകാരനായ മലപ്പുറം സ്വദേശുടെ കാറാണ് ഇതെന്നാണ് ലഭ്യമാകുന്ന വിവരം. മലപ്പുറം ജില്ലയിലെ എആർ നഗർ സ്വദേശിയായ ഉസ്മാൻ കാരാടന്റെ പേരിലുള്ളതാണ് കാർ.
മഹാരാഷ്ട്രയിലെ നാലിയിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടമയുടെ നമ്പറായി നൽകിയത് ഏജൻറിന്റെ നമ്പറാണെന്നും വ്യക്തമായിട്ടുണ്ട്. കാറിന്റെ ഉടമസ്ഥനായ മലപ്പുറം സ്വദേശിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, സന്ദീപ് നായര്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. ആലപ്പുഴയില്‍ നിന്നാണ് കാർ കണ്ടെത്തിയിരിക്കുന്നത്. കനത്ത സുരക്ഷയില്‍ കാര്‍ കൊച്ചിയിലെത്തിക്കും. കാറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളുള്ളതായാണ് സൂചന. വാഹനം അന്വേഷണ സംഘം വിശദമായി പരിശോധിക്കും.