ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് നാളെ മാദ്ധ്യമങ്ങളെ കാണും. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയ പശ്ചാത്തലത്തിലാണ് സച്ചിന് പൈലറ്റ് മാദ്ധ്യമങ്ങളെ കാണുന്നത്. നാളെ രാവിലെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന് മുഖ്യമന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇടഞ്ഞു നിന്ന സച്ചിന് പൈലറ്റിനെ ഇന്ന് രാവിലെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയത്. രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഇന്നുമായി സമവായ ചര്‍ച്ചകള്‍ നേതൃത്വം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത്.
സംഭവത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറാകാതിരുന്ന സച്ചിന് പൈലറ്റ് സത്യത്തെ ബുദ്ധിമുട്ടിക്കാന്‍ കഴിയും എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇതിന് ശേഷം രാത്രിയോടെയാണ് മാദ്ധ്യമങ്ങളെ കാണാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി തഴഞ്ഞ സാഹചര്യത്തില്‍ പൈലറ്റ് പാര്‍ട്ടിയില്‍ തുടരില്ലെന്നാണ് വിലയിരുത്തല്‍.