ന്യൂഡല്‍ഹി: സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങളോട് ഫേസ്ബുക്ക് നിരോധിക്കാന്‍ നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷ മുന്‍ നിറുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ സേവനത്തിലുള്ള സൈനീകരുമായി നിരന്തരം ബന്ധപ്പെടുന്ന സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ഈ നിരോധനം ബാധകമാണ്.
സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ആപ്പിലൂടെ ചോരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം, പബ്ജി,ടിന്‍ഡര്‍, ട്രൂകോളര്‍,തുടങ്ങി 89 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യണമെന്ന് കരസേന സൈനീകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15 നുള്ളില്‍ ആപ്പുകള്‍ ഫോണില്‍ നിനിന്ന് നീക്കം ചെയ്യണമെന്നാണ് സൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് പിന്നാലെയാണ് നിര്‍ദേശം എല്ലാ സൈനികര്‍ക്കും ബാധകമാണെന്ന് കേന്ദ്രമന്ത്രാലയം വ്യക്തമാക്കിയത്.
ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ നാവിക സേന ഫ്രെബുവരിയില്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങി 85 ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. നാവിക സേന ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പാക് ചാരസംഘടനകള്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേന വിദേശ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.