ബംഗളൂരു: ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കൊറോണ സ്ഥിരീകരിച്ചു. ധ്രുവ സര്‍ജ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്നും ധ്രുവ സര്‍ജ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊറോണ പരിശോധന നടത്തണമെന്നും ധ്രുവ ആവശ്യപ്പെടുന്നു. അതേസമയം കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2500 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധതരുടെ എണ്ണം 44,077 ആയി ഉയര്‍ന്നു. 17,390 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 842 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.