തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളില്‍ റെക്കോാര്ഡ് വര്‍ധനവാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 623 രോഗികളില്‍ 432 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 7 പേരുടെ രോഗ ഉറവിടം അജ്ഞാതമാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് ഇന്ന് ആകെ 72 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോടും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുകയാണ്. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 9 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് 62 പേര്‍ക്കും, കോട്ടയത്ത് 72 പേര്‍ക്കും, സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയില്‍ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 10 ഉറവിടം അറിയാത്ത കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.