കാബൂള്‍ : അഫ്ഗാനിലെ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 10 താലിബാന് ഭീകരരെ അഫ്ഗാന് സുരക്ഷാ സേന വധിച്ചു. ഇന്ന് ഉച്ചയോടെ ഗാസ്നി, നംഗര്‍ഹാര്‍ മേഖലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഗാസ്നി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ആറ് താലിബാന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അസ്ഫാണ്ടി മേഖലയിലെ ക്യോംഗി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയും സുരക്ഷാ സേന വധിച്ചു്. ക്യോംഗി പ്രദേശത്തു നടന്ന ഏറ്റുമുട്ടലിലും മൂന്ന് ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഭീകരരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അഫ്ഗാനിസ്താനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി ശക്തമായ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി അടുത്തിടെ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഇതിലെ ധാരണകള്‍ ലംഘിച്ച് താലിബാന് വീണ്ടും ആക്രമണങ്ങള്‍ തുടരുകയാണ്.