ന്യൂഡല്‍ഹി: അഫ്ഗാനില്‍ ഇസ്ലാമിക താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സിഖ് മതവിശ്വാ സിയെ മോചിപ്പിച്ചു. അഫ്ഗാനില്‍ താമസിച്ചിരുന്ന നിദാന് സിംഗ് സച്ച്ദേവയെയാണ് താലി ബാന്‍ ഭീകരരില്‍ നിന്നും അഫ്ഗാന് സൈന്യം രക്ഷപെടുത്തിയത്. ഗുരുദ്വാരയില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോയസമയത്താണ് ഒരു മാസം മുമ്പ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
അഫ്ഗാനിലെ പാക്തിക പ്രവിശ്യയിലാണ് സംഭവം നടന്നത്. ചംകാനി എന്ന പ്രദേശത്തെ താലാ ശ്രീ ഗുരുനാനാക് സാഹിബ് ഗുരുദ്വാരയിലാണ് നിദാന് സിംഗ് സേവനം അനുഷ്ഠിച്ചിരുന്നത്. നാലുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഡല്‍ഹിയില്‍ കുടുംബാംഗ ങ്ങളുമൊത്ത് താമസിച്ചിരുന്ന നിദാന്ഡ സിംഗ് അഫ്ഗാന് പൗരനാണ്. ഭീകരാക്രമണം രൂക്ഷമാ യതിനെതുടര്ന്നാണ് ഭാര്യയും രണ്ടു ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബവുമായി ഡല്‍ഹിയിലേക്ക് പലായനം ചെയ്തത്.
താലിബാന് ഭീകരരുടെ സജീവ കേന്ദ്രമായ പാക്തികയിലെ ഗുരുദ്വാരയില്‍ നിന്നും ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോയത്.