ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി. കോണ്‍ഗ്രസുകാരുടെ തമ്മിലടി കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു.
‘ഞങ്ങള്‍ കോണ്‍ഗ്രസിന്റെ തമ്മിലടി കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമ്പോള്‍ സാഹചര്യം പരിഗണിച്ച് വേണ്ടത് ചെയ്യും. എന്നാല്‍ ഇപ്പോള്‍, ഞങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്’. കതാരിയ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഗെഹ്ലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അടുത്ത ആഴ്ച നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് ഗെഹ്ലോട്ട് നല്കിയ വിശദീകരണം.